ഒരു വേനൽ കവിത

25th June, 2013

അങ്ങിനെ
വേനലൊരു
സമൂഹ വിരുദ്ധനായി !
മാമ്പഴക്കാലമായും
ചക്കപ്പഴത്തിന്റെ മണമായും
കുട്ടികളുടെ ചങ്ങാതിയായും
നീന്നിരുന്ന വേനലൊരു
കടുത്ത വേദനയായി .

മണ്ണും ദേഹവും
തീ പ്പോള്ളലെറ്റു
വിണ്ടു കീറി
മരങ്ങൾ നിന്ന് കത്തി .
നോക്കി നിൽകെ
കിണറുകൾ വറ്റി വരണ്ടു .
പുഴകൾ കടലിലേക്കുള്ള
വഴി മറന്നു .

പാറകളിൽ ചെന്ന് തട്ടി
കുഴൽ കിണർ കുത്തുന്ന യന്ത്രത്തിന്റെ
കഴുത്തോടിഞ്ഞു .
ഊറ്റി എടുക്കാൻ വെള്ളം ഇല്ലാത്തതിനാൽ
വെള്ള കമ്പനികൾ
പണി നിർത്തി
പത്രത്തിലവർ പരസ്യം ചെയ്തു
‘ വെള്ള മുണ്ടെങ്കിൽ അറിയിക്കുക
ഞങ്ങൾ നിങ്ങൾക്ക് എത്തിച്ചു തരാം !’

ടാപ്പിനു മുൻപിൽ നിരത്തി വച്ച
പ്ലാസ്റ്റിക്‌ കുടങ്ങളുടെ
നിറം മങ്ങി .
ദാഹവും കോപവും മൂത്ത സ്ത്രീകൾ
ഭക്ഷണമുണ്ടാക്കുന്നത് നിർത്തി
മണൽനഗരത്തിൽ ഇരുന്നു
സ്മാർട്ട്‌ സിറ്റി സ്വപ്നം കണ്ട്ട്
മന്ത്രിമാർ പ്രഖ്യാപിച്ചു
‘നാടിൻറെ വികസനം
അതാണ് ഞങ്ങളുടെ ലക്‌ഷ്യം ‘

Article Archives

2019
2018
2017
2016
2015
2014
2013