പ്രകൃതിയുമായി ഒരു പങ്കാളിത്ത പദ്ധതി

10th May, 2013

കുറച്ചു  നാളുകളായി നമ്മുടെ മുഖ്യ മന്ത്രിയും മറ്റു ചില രാഷ്ട്രിയ നേതാക്കളും പറയുന്ന ഒരു കാര്യമാണ് പരിസ്ഥിതിയുടെ കാര്യത്തില്‍ നമുക്ക് ഒരു പ്രായോഗിക സമീപനം വേണമെന്ന്. എന്താണ് പ്രായോഗിക സമീപനം എന്നത് കൊണ്ട്   ഇവര്‍ ഉദ്ദേശിക്കുന്നത്  എന്ന് മനസ്സിലാവുന്നില്ല .അല്ലെങ്കില്‍ പരിസ്ഥിതിയെ കുറിച്ച് പറയുന്നവരുടെ അപ്രായോഗികത   എന്താണ് ? ശുദ്ധ വായു വേണമെന്ന് പറയുന്നതോ  ? നല്ല വെള്ളം വേണമെന്ന്‌ പറയുന്നതോ? അതിനു കുന്നുകളും വയലുകളും നശിപ്പിക്കരുത് എന്ന് പറയുന്നതൊ ? കേരളത്തെ ഇത്ര സമ്പന്നമാക്കിയ പശ്ചിമഖട്ട മലനിരകള്‍ സംരക്ഷിക്കാനായി ചില നിയന്ത്രണങ്ങള്‍ നടപ്പിലാക്കണമെന്ന് പറയുന്നതോ ? പുഴകള്‍ മലിനീകരിക്കരുതെന്നും മണല്‍ വാരല്‍ തടങ്ങില്ലെങ്ങില്‍ പുഴകലും മറ്റു ജലാശയങ്ങളും നില നില്‍ക്കില്ലെന്നും പറയുന്നതോ ?

പ്രായോഗികതയെ കുറിച് നമ്മള്‍ ഇന്ന് ചിന്തിക്കുകയാണെങ്കില്‍ നാടിന്‍റെ നിലനില്പില്‍ താല്പര്യമുള്ള ഏത ഭരണാധികാരിയും ഇന്ന് ചിന്തിക്കുക മേല്‍ പറഞ്ഞ രീതിയിലായിരിക്കും . 30 വര്‍ഷത്തിനപ്പുറത്തെക്ക് ചിന്തിച്ച് പങ്കാളിത്ത പെന്ഷനെ കുറിച് വാചാലനാകുന്ന നമ്മുടെ മുഖ്യമന്ത്രിക്ക് 30 വര്‍ഷത്തിനപ്പുറം വേണ്ട( ഈ വര്‍ഷവും ) അടിസ്ഥാന കാര്യങ്ങളായ വെള്ളത്തെ കുറിച്ചോ ആഹാരത്തെ കുറിച്ചോ വേവലാതി ഇല്ലാത്തതു എന്ത് കൊണ്ടാണ് ? ഇന്നത്തെ പ്രായോഗികത വച്ചു നോക്കിയാല്‍ എന്ത് വിറ്റും പണം ഉണ്ടാക്കുക എന്നതാണ് .അതാണ് നാട്ടുനടപ്പ്. എവിടെയും കെട്ടിടങ്ള്‍ പണിയുക  , റോഡ്‌ വലുതാക്കുക  , പുതിയവ തുറക്കുക ,കച്ചവട കേന്ദ്രങ്കള്‍ കെട്ടുക  , വിമാനത്താവളങ്ങള്‍  പണിയുക, കാറുകള്‍ സ്വര്‍ണം എന്നിവ വാങ്ങി കൂട്ടുക ,  എന്നിങ്ങനെ പ്രകൃതിയെ ചൂഷണം ചെയ്യുന്ന , ഭാവിയിലേക്ക്
കരുതി വക്കെണ്ടുന്ന എല്ലാത്തിനെയും ഉപയോഗിച് തീര്‍ക്കുന്ന ഒരു രീതിയാണ്‌ സര്‍കാരും ഒരു വിഭാഗം ജനങ്ങളും സ്വീകരിച്ചിരിക്കുന്നത്‌ . നമ്മുടെ കുട്ടികളില്‍ നിന്ന് കടമെടുത്തതാണ് ഈ ഭൂമി എന്നാ ഉയര്‍ന്ന ആശയം വേണ്ട എന്ന് വെച്ചാലും നാളെ നമ്മുടെ കുട്ടികള്‍കായി എന്തെങ്കിലും നമ്മള്‍ ബാക്കി വെക്കണ്ടേ ? ഇന്ന്  തരിശിട്ടു എന്ന് പറഞ്ഞ് വയലുകള്‍ നികത്താന്‍ തുടങ്ങുമ്പോള്‍ നാളെ നമ്മുടെ കുട്ടികല്കുള്ള വെള്ളത്തിന്റെയും  ആഹാരതിന്റെ യും  മുകളിലാണ് മണ്ണ് ഇടുന്നതെന്ന് ഓര്‍ത്താല്‍ നന്ന് . വായില്‍ മണ്ണിടുക   എന്ന  പ്രയോഗം ഇവിടെ നടപ്പാവും . പണം നമുക്ക് എപ്പോഴും ഉണ്ടാക്കാം .വലിയ നഗരങ്ങള്‍ പണിയാം .   പക്ഷെ ഒരു  തുണ്ട് വയലോ ഒരു കുന്നോ നമുക്ക് ഉണ്ടാക്കാന്‍ കഴിയുമോ ? അപ്പോള്‍ എന്താണ് പ്രായോഗികത ?

പിന്നെ ഈ മണ്ണ് , ഭൂമി , വെള്ളം ഇവയെല്ലാം നമ്മള്‍ മനുഷ്യര്‍ക്ക്‌ മാത്രമായി   അവകാശപ്പെട്ടതല്ല എന്ന് പല ആളുകളും ഇതിനു മുന്‍പും പറഞ്ഞിട്ടുള്ളതാണ് . അപ്പോള്‍ നമ്മള്‍ പ്രായോഗികത പറയുമ്പോള്‍ മറ്റു  ചിലരെ   കൂടി ചേര്‍കണം. അവരാണ് നമുക്ക് ഇവിടെ നന്നായി ജീവിക്കാനുള്ള അന്തരീക്ഷം ഒരുക്കി തരുന്നത്. മരങ്ങള്‍,പക്ഷികള്‍, പൂമ്പാറ്റകള്‍, മണ്ണിരകള്‍ , പാമ്പുകള്‍ , ശലഭങ്ങള്‍ , തവളകള്‍, കൂണുകള്‍, ബാക്ടീരിയകള്‍ , ഇങ്ങിനെ പേരുള്ളതും ഇല്ലാത്തതും ആയ പലരും യാതൊരു വേതനവും പറ്റാതെ നമ്മെ സംരക്ഷിച്ചു കൊണ്ടിരിക്കുകയാണ് . അവര്‍കു  ഒരു കാര്യമേ  വേണ്ടു. ജീവിക്കാനുള്ള ഭൂമി വിട്ടു കൊടുക്കുക . അവിടേക്ക് കടന്നു കയരാതിരിക്കുക ,രാസവസ്തുക്കള്‍ വാരി എറിയാതിരിക്കുക . അവരുടെ തലയിലൂടെ മണ്ണ് ഇടാതിരിക്കുക . അവരുടെ ഭൂമിയിലെ വെള്ളം വാര്ത് കൊണ്ട് പോകാതിരിക്കുക . ഇത് പങ്കാളിത പെന്‍ഷന്‍ പദ്ധതി തന്നെയാണ് . ഇത് സര്‍കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല പ്രയോജനപ്പെടുക .കേരളത്തിലെ  മൊത്തം ജനങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ഉണ്ടാകും . എക്കാലത്തേക്കും .

Article Archives

2019
2018
2017
2016
2015
2014
2013