ജനിതക മാറ്റം വരുത്തിയ കടുക്... (Genetically Modified mustard seed )

15th October, 2015

ജനിതക മാറ്റം വരുത്തിയ കടുക്... (Genetically Modified mustard seed )

അസ്വാഭാവികവും സൂക്ഷ്മമല്ലതതുമായ ഒരു സാങ്കേതിക വിദ്യ ആണ് ജനിതക എഞ്ചിനീയറിംഗ്. ഉറപ്പില്ലാത്തതും എന്നാൽ തിരിച്ചു കൊണ്ടുവരാൻ കഴിയാത്തതുമായ സ്വഭാവ വത്യാസങ്ങൾ ജീവികളിൽ വരുത്താൻ ഈ സാങ്കേതിക വിദ്യക്ക് കഴിയും. പണ്ട്  ഒരിക്കൽ (2010 -ൽ) ജനിതക മാറ്റം വരുത്തിയ വഴുതനയ്ക്ക് ഭാരത സർക്കാരിനു moratorium (താത്‌ക്കാലികമായ വിലക്ക്‌) ഏർപ്പെടുതേണ്ടി വന്നത്   അന്ന്  അതിനെതിരെ ശക്തമായ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത്‌ നിന്നും ഉണ്ടായതുകൊണ്ടാണ്.

ഡല്ഹി സർവകലാശാല വികസിപ്പിചെടുതതാണ് ജനിതക മാറ്റം വരുത്തിയ കടുക് . ഒരു പൊതുമെഘലാ സ്ഥാപനത്തിൽ വികസിപ്പിച്ചു എന്നതുകൊണ്ട്‌ അപകടം പിടിച്ച സാങ്കേതികവിദ്യയുടെ അപകടം കുറയുന്നില്ല. Monsanto പോലുള്ള വിത്ത് കമ്പനികൾ ജനിതക മാറ്റം വരുത്തിയ ഒരുപാട് വിത്തുകൾ തയ്യാറാക്കി വച്ചിരിക്കുകയാണ് . ബി ടി വഴുതനെയ്ക്കെതിരെ ഉയർന്ന ജനവികാരം കണ്ട് അവർ തല്ക്കാലം മിണ്ടാതിരിക്കുന്നു എന്ന് മാത്രം. പൊതുമെഘലാ സവകലാശാലയിൽ വികസിപ്പിചെടുതത്തിന്റെ പേരിൽ GM കടുകിന്  അനുമതി കിട്ടിയാൽ അതിനു തൊട്ടുപിറകെ തങ്ങളുടെ വിതുകല്ക്കും അനുമതി ലഭിക്കാനുള്ള സമ്മർദ്ദം ചെലുത്താൻ കഴിയും എന്ന ശുഭാപ്തി വിശ്വാസത്തിലാനവർ .

അതായത് , GM കടുക് ഒരു Trojan Horse മാത്രമാണ് !

ഇത്, സെപ്റ്റംബർ  മാസത്തിലെ കൂട് മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റ സംക്ഷിപ്തം ആണ് .  മുഴുവൻ ലേഖനം വായിക്കുവാൻ ഈ ലിങ്ക് സന്ദര്ശിക്കുക.

http://thanal.co.in/uploads/resource/document/article-in-koodu-magazine-on-genetically-modified-mustard-seeds-59999883.pdf


കടപ്പാട് : കൂട്  മാസിക (http://koodumagazine.com)

Article Archives

2019
2018
2017
2016
2015
2014
2013