പ്രതീക്ഷ

10th May, 2013

സന്ധ്യവെളിച്ചതില്‍
മഴവെള്ളം തീര്‍ത്ത ജലാശയത്തില്‍
വെള്ളകൊറ്റികളുടെ പ്രതിഫലനം !
കേടു വന്ന തെങ്ങുകളുടെ
ലാളനയിലാന്നവര്‍.  .
ഇരുളിന്റെ മറവിലേക്ക്
ചാഞ്ഞിരിക്കും ജീവന്റെ  തുടിപ്പുകള്‍,
പ്രകൃതിയുടെ ശബ്ദങ്ങള്‍
ഭാവഭേദങ്ങള്‍ അറിയുന്നവര്‍ .
എന്നാല്‍ ഇവര്‍ക്
മനുഷ്യന്റെ അസംതുഷ്ടി
മനസ്സിലാവുന്നില്ല.
കുന്നുകള്‍ വയലിലേക്കു
വന്നു വീഴുമ്പോള്‍
അതിനാല്‍ അവര്‍
ചിറകുകള്‍ ഒന്നനക്കി
ഒന്ന് കൂടി ചേര്‍ന്നിരിക്കുന്നു .
ജീവന്റെ പ്രതീക്ഷകള്‍ !

Article Archives

2019
2018
2017
2016
2015
2014
2013