പാറ ക്കെട്ടുകൾക് മുകളിൽ

22nd May, 2013

പാറ ക്കെട്ടുകൾക്  മുകളിൽ

ആകാശത്തോളം ഉയർന്നു നിന്ന
 വൃക്ഷങ്ങൾ കാണാ നില്ലിന്ന്  .
സ്വന്തം നഗ്നതയിൽ ലജ്ജിച്ചു
ആകാശം കണ്ണടച്ചു .
 
മണ്ണിന്നടിയിൽ ഒളിച്ചു കഴിയാൻ
ആഗ്രഹിച്ചു വിത്തുകൾ .
പക്ഷികളോ
വിത്തും വൃക്ഷവും ഇല്ലാത്തതിനാൽ
സമതലങ്ങളിലേക്കു പറന്നു .
 
പുഴകൾ തുടങ്ങുന്നതു
എവിടെ നിന്നെന്നറിയാതായിരിക്കുന്നു .
കരിയില മെത്ത നഷ്ടപെട്ടതിനാൽ
പുഴകൾ പരിഭവിച്ചുവോ ?
 
നനവാർന്ന ചാലുകൾ നോക്കി
ആനകളുടെ കാലടിപ്പാടുകൾ
തേനീച്ച കൾ ക്കിരിക്കാൻ ഇനി
പാറക്കെട്ടുകൾ മാത്രം .
തേൻ കൂടു തേടി
കരടി കളുടെയും കാടന്റെയും
കാൽ വ ണ്ണ വേദനിച്ചു .
 
വയലുകൾക്കരികെ
നിലാവും നിഴലും അസ്തമിച്ചു .
വിണ്ടു കീറിയ മണ്ണ്
പോലെ
മനസ്സുകൾ .
പ്രേമ മറിയാത്ത യൗ വനം !
 
പത്തായത്തിലെ നെൽവിത്തുകൾ
പുഴകളെ കാത്തിരിക്കുന്നു
കുട്ടികൾ
വയലിന്റെ പച്ചയറിയാതെ
ചോറ് ഉണ്ണുന്നു
അവരുടെ അറിവിന്നധാരം
കാറ്റിൽ നിന്ന്
കമ്പ്യൂട്ടർ തട്ടി എടുത്തിരിക്കുന്നു .
 
എങ്കിലും കുട്ടികൾക് അറിയാം
മണ്ണി നിഷ്ടം
ഇല ചാര്തിനിടയിലുടെ
ആകശത്തെ ഒളിഞ്ഞു
നോക്കനാനാണെന്ന് ,
നെൽ വിത്തുകൾ ക്കിഷ്ടം
ചേറിൽ പുതഞ്ഞു കിടന്ന്
മണ്ണിന്റെ ലഹരി
നുകരാനാണെന്ന് .
 
കുട്ടികൾ മുറ്റത്തിറങ്ങി
ഒരു തൈ നട്ടു .
ആകാശം കണ്ണു തുടച്ചൊരു
തുളളി വെള്ള മിറ്റിച്ചു .

Article Archives

2019
2018
2017
2016
2015
2014
2013