Seed Tray ലെക്കായി മണ്ണ് ഒരുക്കുന്ന വിധവും , ചേരുവകളും

1st January, 1970

 

 

 
ആവശ്യമുള്ള സാധങ്ങൾ
ഉപയോഗം 
അളവ്‌
1 മണ്ണ്            1  കി
2 ചകിരിച്ചോറ്

മണ്ണിനു ഇളക്കം കിട്ടാനും ,ഈർപ്പം  നിലനിർത്താനും വേരോട്ടം സുഗമമാക്കാനുമായി.

ചകിരിചോർ ഇല്ലാത്ത പക്ഷം  മണൽ ചേർക്കുക.
   500 gm
3 എല്ലുപൊടി വേരിന്റെ വളർച്ചക്കായി 500 gm
4

ചാണകപൊടി / അല്ലെങ്കില്‍ വെർമി കമ്പോസ്റ്റ്

(വീട്ടില്‍ തന്നെ ഉണ്ടാക്കുകയാണെങ്കില്‍ ചാണകം തണലതിട്ടു ഉണക്കുക. ചാണകത്തിലെ സൂക്ഷ്മാണുക്കൾ  നശിക്കാതിരിക്കാനാണ് ഇത് . ചെറിയ നനവ് നിലനിര്‍ത്തുക)

  200 gm
5 വേപ്പിൻപിണ്ണാക്ക് മണ്ണിലൂടെ പകരുന്ന രോഗങ്ങളെയും കീടങ്ങളെയും തടയാനും സൂക്ഷ്മ മൂലകങ്ങൾ ലഭിക്കാനുമായി 200 gm

തയ്യാറാക്കുന്ന വിധം

  1. മണ്ണില്‍ കല്ലുകള്‍ ഒന്നും തന്നെ ഇല്ലാ എന്ന് ഉറപ്പ് വരുത്തുക. തൈക്ക് നല്ല വേരോട്ടം കിട്ടാന്‍ കല്ലുകള്‍ എല്ലാം മാറ്റേണ്ടത്  അത്യവശ്യമാണ്.

  2. മണ്ണ്,  ചകിരിച്ചോറ, എല്ലുപൊടി, ചാണകപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ തമ്മില്‍ കൂട്ടിചേര്‍ക്കുക.

 

വിത്ത് പാകുന്ന വിധം

  1. വിത്തിന്റെറ വലിപ്പം അനുസരിച്ച് വലിപ്പം ഉള്ള സീഡ് ട്രേ തിരഞ്ഞെടുക്കുക.

  2. സീഡ്  ട്രേയിൽ  മണ്ണ് നിറച്ച  ശേഷം  അമർത്താൻ പാടില്ല .

  3. സീഡ് ട്രേയുടെ ഒരു അറയില്‍ ഓരോ വിത്ത് വീതം വെയ്ക്കുക. വിത്തിന്റെറ മുകള്‍ വശം മുകളില്‍ ആണെന്ന് ഉറപ്പ് വരുത്തുക.

 

സീഡ് ട്രേ പരിപാലിക്കുന്ന വിധം

  1. വിത്തു മുളക്കുന്നത്‌ വരെ സീഡ് ട്രേ  തണലത്ത് സൂക്ഷിക്കുക.

  2. എല്ലാ ദിവസവും വൈകിട്ട് വെള്ളം നനയ്ക്കണം. (വെള്ളം ഒഴിക്കാന്‍ പാടില്ലാ. തളിക്കുകയോ,സ്പ്രേ ചെയ്യുകയോ ചെയ്യുക)

  3. വിത്ത്  മുളച്ചതിനു ശേഷം കുറച്ച് കുറച്ചായി ട്രേവെയില്‍കൊള്ളിക്കുക

 

സീഡ് ട്രെയില്‍ നിന്നും തൈയ് മാറ്റി നടുബോള്‍

പച്ചക്കറികളുടെ വിത്താണെങ്കില്‍ തൈയ്ക്ക്  3 ഇലകള്‍ വന്നതിനു ശേഷവും  (അഥവാ 1 മാസത്തിനു ശേഷം) , മരത്തിന്‍റെ തൈയാണങ്കില്‍ 5 ഇലകള്‍ വന്നതിനു ശേഷവും   (അഥവാ 2 മാസത്തിനു ശേഷം)  ആണ് മാറ്റി നടെണ്ടത്.

 

 

 

Article Archives

2017
2016
2015
2014
2013