അവസാനത്തെ ചൂതുകളി - ആർ സി ഇ പി കരാർ

14th October, 2019

ഇന്ത്യയിലെ വ്യവസായികളും കർഷകരും ഒരുമിച്ചു എതിർക്കുന്ന ഒരു സ്വതന്ത്ര വ്യാപാര ഉടമ്പടിയാണ് റീജിയണൽ കോമ്പ്രെഹെൻസീവ്ഇക്കണോമിക് പാർട്ണർഷിപ് അഥവാ ആർ സി  പി . നേരത്തെ തന്നെ സ്വതന്ത്ര വ്യാപാര ഉടമ്പടി ഉണ്ടാക്കിയ ആസിയാൻ രാജ്യങ്ങളും ചർച്ചനടക്കുന്ന  പുതിയ ഉടമ്പടിയിലെ പങ്കാളികളാണ് .

ആർ സി  പി യുടെ അവസാന വട്ട ചർച്ചകൾ ബാങ്കോക്കിൽ നടക്കുകയാണ് . ഇതിനു മുൻപുള്ള അനുഭവം വച്ച് നോക്കിയാൽ സ്വതന്ത്ര വ്യാപാരകരാറുകൾ കൊണ്ട് ഇന്ത്യക്കു നഷ്ടമേ ഉണ്ടായിട്ടുള്ളൂ . സ്വതന്ത്ര വ്യാപാര കരാറുകളുടെ പ്രത്യേകത എന്തെന്നാൽ രാജ്യങ്ങൾ കച്ചവടത്തിലുള്ള എല്ലാനിയന്ത്രണങ്ങളും എടുത്തു കളയണം എന്നതാണ് . ഇത് പ്രാദേശിക  ഉല്പാദന രീതികളെയും വ്യവസ്ഥകളെയും സാമ്പത്തിക ക്രമത്തെയും എല്ലാഅർത്ഥത്തിലും മാറ്റി മറിക്കുന്ന ഒന്നാണ് .

ആസിയാൻ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെട്ടതോടെ ഇന്ത്യക്കുണ്ടായ സാമ്പത്തിക നഷ്ടം എല്ലാ വർഷവും കൂടിവരികയാണെന്ന് സർക്കാരിന്റെ  റിപ്പോർട്ടുകൾ തന്നെ ചൂണ്ടിക്കാട്ടുന്നു . കേരളത്തിൽ റബ്ബർ അടക്കമുള്ള കാർഷിക വിളകളുടെ വില ഇടിയുന്നതിൽ സ്വതന്ത്ര വ്യാപാര കരാറുകൾ കാരണമായിട്ടുണ്ട് . 2013 -14  ഇന്ത്യക്കുണ്ടായ വ്യാപാര നഷ്ടം 54 ബില്യൺ ഡോളറായിരുന്നു ( 3. 83 ലക്ഷം കോടി )   . 2018 - 19  ഇത് 105 ബില്യൺ ഡോളറായി ( 7. 46 ലക്ഷം കോടി ) ഉയർന്നു . അതായതു നഷ്ടം ഇരട്ടിയായി.

ആസിയാൻ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ  കയറ്റുമതി മൊത്തം കയറ്റുമതിയുടെ 20 ശതമാനമാണ് . എന്നാൽ ഇറക്കുമതി 35 ശതമാനമാണ് .ആർ സി   പി ക്കു വേണ്ടി ശക്തമായി വാദിക്കുന്ന ചൈനയിൽ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്നത് .റബ്ബർ ബാൻഡ്തൊട്ടു ദൈവങ്ങളുടെ രൂപം തൊട്ടു ശവപ്പെട്ടി വരെ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട് .ഇത് ഇവിടെയുണ്ടാക്കിയ തൊഴിൽ നഷ്ടംഏറെയാണ്.

 

ചൈനയുമായി മാത്രമുള്ള വ്യാപാര നഷ്ടം 53 ബില്യൺ ഡോളറാണ് . ആർ സി  പി കരാർ നിലവിൽ വന്നാൽ ഇന്ത്യയിലിന്നു പ്രവർത്തിക്കുന്നഒട്ടേറെ വ്യവസായങ്ങൾ പൂട്ടേണ്ടി വരും . കാർഷിക മേഖലയുടെ തകർച്ച വേറെ . സ്റ്റീൽ വ്യവസായികളും ഡയറി രംഗത്തുള്ളവരും ആർ  സി  പിയെ ശക്തമായി എതിർക്കുന്നു . ഇന്ത്യയുടെ അഭിമാനമായ അമുൽ ശക്തമായി തന്നെ സർക്കാരിനോട്  കരാറുമായി മുന്നോട്ടു പോകരുതെന്ന്പറഞ്ഞിരിക്കുകയാണ് . കേരളത്തിൽ കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി പാൽ ഉത്പാദനമാണ് കർഷകരെ സാമ്പത്തികമായി പിടിച്ചു നിർത്തുന്നത് .ന്യൂസീലൻഡ് , ഓസ്ട്രേലിയ തുടങ്ങിയ വലിയ പാൽ ഉല്പാദന രാജ്യങ്ങൾ ആർ സി  പി കരാറിലൂടെ ഇന്ത്യൻ വിപണി പിടിക്കാമെന്നമോഹത്തിലാണുള്ളത് . അവിടെ നിന്ന് പാലും പാൽ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യാൻ ആരംഭിച്ചാൽ കേരളത്തിന്റെ കർഷകർ കൃഷിഉപേക്ഷിക്കേണ്ടി വരും .

ഉത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം കുറക്കുക മാത്രമല്ല ആർ സി  പി ചെയ്യുക ബൗദ്ധിക സ്വത്തവകാശം പോലുള്ള അടിസ്ഥാന നയങ്ങൾക്കുള്ളരാജ്യങ്ങളുടെ അവകാശത്തെ വരെ ഇല്ലാതാക്കുകയാണ്  കരാർ എന്ന്  വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു . പുറത്തു നിന്നുള്ള ഇൻവെസ്റ്മെന്റിന്നികുതി ഇളവുകൾ ചെയ്തു കൊടുക്കുന്നതിലൂടെ നമ്മുടെ രാജ്യത്തു ഒരു സാമ്പത്തിക കോളനിവത്കരണത്തിനു വഴി ഒരുക്കുകയുമാണ് സംഭവിക്കുക .

ആർ സി  പി കൊണ്ട് ഉണ്ടാകുന്ന പ്രധാന പ്രത്യാഘാതങ്ങൾ ചുരുക്കി പറയാം

 1 )  കരാർ മിക്ക കാർഷിക ഉത്പന്നങ്ങളുടെയും ഇറക്കുമതി ചുങ്കം പൂജ്യത്തിലേക്കു കൊണ്ട് വരും

2)  കരാറിൽ ഒപ്പിടുന്ന രാജ്യങ്ങൾ തങ്ങളുടെ കാർഷിക ഉത്പന്നങ്ങൾ കൊണ്ട് തള്ളാൻ ഉള്ള ഒരു സ്ഥലമായി ഇന്ത്യയെ കാണുന്നുണ്ടു . ഇത്നമ്മുടെ നാട്ടിലെ ലക്ഷോപ ലക്ഷം വരുന്ന ചെറുകിട കർഷകരെയും സ്ത്രീകളുടെ സംരംഭങ്ങളെയും ഇല്ലാതാക്കും

3) വൻകിട    വിത്ത് കമ്പനികൾക്ക് തങ്ങളുടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കാനും വിത്ത് സംരക്ഷിക്കുകയും കൈ മാറുകയും ചെയ്യുന്നകർഷകരെ കുറ്റവാളിയാക്കാനും കഴിയും

 4 )  പുറത്തു നിന്നുള്ള കമ്പനികൾക്ക് ഇവിടെ കൃഷി ഭൂമി വാങ്ങാനും ഉത്പാദനം നടത്താനും പൊതു സംഭരണത്തിൽ കൈ കടത്താനും കഴിയും .

5 ) സൂപ്പർ മാർക്കറ്റുകളും ഹൈപ്പർമാർക്കറ്റുകളും വളരുകയും ചെറുകിട കച്ചവടക്കാർ പൂട്ടി പോകേണ്ടി വരികയും ചെയ്യും

6) കുത്തക കമ്പനികൾക്ക് നമ്മുടെ കോടതികളെ മറി കടക്കാനും നമ്മുടെ കർഷകരെ സഹായിക്കുന്ന സർക്കാരിനെതിരെ അന്താരാഷ്ട്രട്രിബുണലിൽ നീതി തേടാനും കഴിയും . ഇത് സർക്കാർ സംവിധാനങ്ങളെ ദുര്ബലമാക്കും

7)ആർ സി  പി കരാർ ചർച്ചകൾ ഒട്ടും സുതാര്യമായിട്ടല്ല നടക്കുന്നത് എന്നതും പ്രശനം രൂക്ഷമാക്കുന്നു . പൊതു ജനങ്ങൾക്കും  മേഖലയിൽപ്രവർത്തിക്കുന്നവർക്കും കരാറിന്റെ പൂർണ രൂപം കാണാൻ കഴിഞ്ഞിട്ടില്ല.

 കേരളത്തിൽ പാലും പാലുൽപ്പന്നങ്ങളും  , കുരുമുളക് , ഏലം, റബ്ബർ, തേങ്ങയും അനുബന്ധ ഉത്പന്നങ്ങളും മൽസ്യ മേഖല, ഇതുമായി ബന്ധപ്പെട്ടിട്ടുള്ള വ്യവസായങ്ങൾ , എലെക്ട്രിക്കൽ , പ്ലാസ്റ്റിക് , ഇരുമ്പു , സ്റ്റീൽ , അലൂമിനിയം ,  മണ്ണ് ,  പ്രകൃതി ദത്ത- കൃതിമ  നാരുകൾ  എന്നിവയുടെ ഉത്പന്നങ്ങൾ , മുള ഉത്പന്നങ്ങൾ ,  ഫർണിച്ചർ എന്നിവയെ ഈ കരാർ ഗുരുതരമായി ബാധിക്കും

  പശ്ചാത്തലത്തിൽ ഇന്ത്യയിലെ കാർഷിക / വ്യാപാര മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളും വിദഗ്ധരും സർക്കാരിനോട്ഇന്ത്യയിലെ ജനങ്ങളുടെ ജീവനും ജീവനോപാധികൾക്കും കടുത്ത  പ്രത്യാഘാദം സൃഷ്ടിക്കുന്ന       വ്യാപാര കരാറിൽ ഒപ്പിടരുതെന്നുആവശ്യപ്പെടുകയാണ് .  കാലാവസ്ഥ മാറ്റം കൊണ്ടും സാമ്പത്തിക തകർച്ച കൊണ്ടും കഷ്ടപ്പെടുന്ന ഇന്ത്യയിലെ സാധാരണ കർഷകരും ചെറുകിടസംരംഭങ്ങളും വ്യാപാരികളും തകർന്നാൽ ഇന്ത്യയുടെ നിലനിപ് തന്നെ അപകടത്തിലാകും .

 

Article Archives

2019
2018
2017
2016
2015
2014
2013