പേപ്പർ കപ്പ്‌കൾ പ്രകൃതിക്ക് ദോഷമോ ?

1st January, 1970

പേപ്പര്‍ ഗ്ലാസിനെക്കുറിച്ച് ഇന്നും നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന ഒരു തെറ്റിദ്ധാരണയാണിത്. മുമ്പ് മെഴുകു കടലാസ് പശ തേച്ച് ഒട്ടിച്ചാണ് കടലാസ് കപ്പുകള്‍ ഉണ്ടാക്കിയിരുന്നത്. ഇപ്പോഴാകട്ടെ നേര്‍ത്ത പ്ലാസ്റ്റിക് ലാമിനേഷന്‍ ചെയ്ത കടലാസ് ആണ് ഉപയോഗിക്കുന്നത്. ഇതിന്‍റെ മെച്ചം പശ തേക്കുന്നതിന്‍റെ ബുദ്ധിമുട്ട് ഒഴിവാക്കാം എന്നതാണ്. കാരണം ഈ കപ്പുകള്‍ ചൂടാക്കി ഉരുക്കി ഒട്ടിച്ചാണ് ഉണ്ടാക്കുന്നത്. ഈ കപ്പുകളില്‍ ചൂടു ചായ പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ആരോഗ്യത്തിന്‍ നന്നല്ല. പ്ലാസ്റ്റിക് ഗ്ലാസു പോലെ തന്നെ ആരോഗ്യപ്രശ്നവും മാലിന്യപ്രശ്നകാരിയുമാണ് ഈ കടലാസ് - പ്ലാസ്റ്റിക് കപ്പുകള്‍.

സ്റ്റൈറോഫോം പാത്രങ്ങള. അത് പ്ലാസ്റ്റിക് തന്നെയാണ്. നമ്മള്‍ തെര്‍മോകോള്‍ എന്നു വിളിക്കുന്ന അതേ സാധനത്തിന്‍റെ മറ്റൊരു രൂപമാണ്. ഭക്ഷണ പാനീയങ്ങള്‍ കഴിക്കുന്നത് നന്നല്ല. ഇവയുടെ പുനചംക്രമണസാധ്യതകളും പരിമിതമാണ്. പേപ്പര്‍ കപ്പുകള്‍ പുനചംക്രമണം ചെയ്യുന്നതിലുള്ള തടസ്സം അവയിലെ പ്ലാസ്റ്റിക്കിന്‍റെ സാന്നിദ്ധ്യമാണ്. ചിലയിടങ്ങളില്‍ ഇത്തരം കടലാസ് കപ്പുകളെ വെള്ളത്തില്‍ കുതിര്‍ത്ത് പ്ലാസ്റ്റിക് വേര്‍തിരിക്കാറുണ്ട്. പക്ഷേ അത് അത്ര ലാഭകരമല്ല. ഈ സാങ്കേതിക കാരണങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന ഉല്‍പന്നങ്ങള്‍ കനത്ത വിഭവ നഷ്ടമാണ് സമൂഹത്തിന്‍ ഉണ്ടാക്കുന്നത്. സുസ്ഥിര വിഭവ വിനിയോഗത്തിന് അനുയോജ്യമല്ല ഇത്തരം ഉല്‍പന്നങ്ങള്‍. ഇവയുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുക തന്നെ വേണം.

Article Archives

2018
2017
2016
2015
2014
2013